Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rain Returns

Kasaragod

വീ​ണ്ടും മ​ഴ; ആ​ശ​ങ്ക​യൊ​ഴി​യാ​തെ മ​ല​യോ​രം...

ജി​ല്ല​യി​ല്‍ ശ​ക്തമാ​യ മ​ഴ തു​ട​രും

കാ​സ​ര്‍​ഗോ​ഡ്: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യും ഇ​ന്നു ജി​ല്ല​യി​ല്‍ അ​തി​ശ​ക്ത​മാ​യ​മ​ഴ​യ്ക്കു​ള്ള ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ക​ര്‍​ശ​ന മു​ന്‍​ക​രു​ത​ലു​ക​ളും ദു​ര​ന്ത പ്ര​തി​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണൊ​ലി​പ്പ്, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ​യ്ക്ക് സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്കേ​ണ്ട​താ​ണ്. ന​ദി​ക​ള്‍, തോ​ടു​ക​ള്‍, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​ത് ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ-​താ​ലൂ​ക്ക് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളെ​യോ പോ​ലീ​സി​നെ​യോ ബ​ന്ധ​പ്പെ​ടാം.

ജി​ല്ലാ-​താ​ലൂ​ക്ക് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ 24 മ​ണി​ക്കൂ​റും സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ന്ന​തി​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ​യും സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മ​ല​യോ​ര ഗ്രാ​മ​ങ്ങ​ള്‍, താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍, പു​ഴ​യോ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ല്‍​കു​ന്ന​തി​നും നി​ര്‍​ദേ​ശം ന​ല്‍​കി.

ജി​ല്ല​യി​ലെ പ്ര​ധാ​ന ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഓ​രോ മൂ​ന്നു മ​ണി​ക്കൂ​റി​ലും ജ​ല​സേ​ച​ന വ​കു​പ്പ് കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കേ​ണ്ട​താ​ണെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള​തും ഒ​ഴി​പ്പി​ക്കേ​ണ്ട​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് കൃ​ത്യ​സ​മ​യ​ത്ത് കൈ​മാ​റ​ണം. മ​ല​യോ​ര റോ​ഡു​ക​ളി​ലെ അ​രു​വി​ക​ള്‍​ക്കും തോ​ടു​ക​ള്‍​ക്കും സ​മീ​പം വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തു​ന്ന​തും ന​ദി​ക​ളി​ല്‍ കു​ളി​ക്കു​ന്ന​തും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഒ​ഴി​വാ​ക്ക​ണം.

ജി​ല്ല​യി​ലെ ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം, മ​ണ്ണ് നീ​ക്കം ചെ​യ്യ​ല്‍ തു​ട​ങ്ങി​യ എ​ല്ലാ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​ര്‍​ത്തി​വെ​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു. ദേ​ശീ​യ​പാ​ത 66-ന്‍റെ ​നി​ര്‍​മാ​ണ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ലോ വെ​ള്ള​ക്കെ​ട്ടോ ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​ന്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ അ​ടി​യ​ന്ത​ര​മ​യി സ്വീ​ക​രി​ക്ക​ണം.

കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ ര​ണ്ടു ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. പാ​ലാ​വ​യ​ല്‍ വി​ല്ലേ​ജി​ലെ ത​യ്യേ​നി ജി​എ​ച്ച്എ​സ്, മ​ധൂ​ര്‍ വി​ല്ലേ​ജി​ലെ ഉ​ളി​യ​ത്ത​ടു​ക്ക മ​ള്‍​ട്ടി പ​ര്‍​പ്പ​സ് സൈ​ക്ലോ​ണ്‍ ഷെ​ല്‍​ട്ട​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​ള്ളാ​ര്‍ വി​ല്ലേ​ജി​ലെ ചു​ള്ളി​ക്ക​ര എ​ല്‍​പി സ്‌​കൂ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ക്യാ​മ്പ് പി​രി​ച്ചു​വി​ട്ടു.

ഭീ​തി​യി​ലാ​ഴ്ത്തി മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ

ന​ർ​ക്കി​ല​ക്കാ​ട്: തു​ട​ർ​ച്ച​യാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കോ​ട്ട​മ​ല​യി​ൽ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി ചി​റ്റാ​രി​ക്കാ​ൽ- ഭീ​മ​ന​ടി മേ​ജ​ർ ജി​ല്ലാ റോ​ഡി​ൽ മൂ​ന്നു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കോ​ട്ട​മ​ല​യി​ൽ നി​ന്നും ഇ​ര​ച്ച​ത്തി​യ വെ​ള്ളം മൗ​വേ​നി, ന​ർ​ക്കി​ല​ക്കാ​ട്, വ​ര​ക്കാ​ട്, മാ​ങ്ങോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​ഴ്ന്ന ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി. നി​ര​വ​ധി കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​ച്ചു. അ​മ്പാ​ടി ബ​സാ​ർ ന​ന്ദ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ള്ളം ക​യ​റി. എ​ന്നാ​ൽ കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ല. ന​ർ​ക്കി​ല​ക്കാ​ട് -ചി​റ്റാ​രി​ക്കാ​ൽ റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യെ തു​ട​ർ​ന്ന് മൂ​ന്നു മ​ണി​ക്കൂ​റോ​ളം ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ മ​ണ്ഡ​പം-​കു​ന്നും​കൈ വ​ഴി തി​രി​ച്ചു​വി​ട്ടു.

ചി​റ്റാ​രി​ക്കാ​ൽ: മ​ഴ വീ​ണ്ടും ശ​ക്ത​മാ​യ​തോ​ടെ മ​ല​യോ​ര​ത്ത് ആ​ശ​ങ്ക​യു​യ​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​റ​ക്ക​ത്ത​ട്ടി​ൽ ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യി​രു​ന്നു. മ​ല​യോ​ര ഹൈ​വേ​യി​ലെ അ​പ​ക​ട​മേ​ഖ​ല​യാ​യ കാ​റ്റാം​ക​വ​ല ഭാ​ഗ​ത്ത് വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞു. ചി​റ്റാ​രി​ക്കാ​ൽ താ​ഴ​ത്തെ അ​ങ്ങാ​ടി, കു​രു​ത്തോ​ല​വ​യ​ൽ, ഗോ​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. കു​രു​ത്തോ​ല​വ​യ​ലി​ലെ തു​രു​ത്തി​യി​ൽ ജ​യിം​സി​ന്‍റെ വീ​ടി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും വ്യാ​പ​ക നാ​ശ​മു​ണ്ടാ​യി.

തോ​ണി​മ​റി​ഞ്ഞു; മൂ​ന്നു മ​ത്സ്യ​തൊ​ഴി​ലാ​ളി ക​ള്‍​ക്ക് പ​രി​ക്ക്

പ​ള്ളി​ക്ക​ര: കൂ​റ്റ​ന്‍ തി​ര​മാ​ല​യി​ല്‍​പെ​ട്ട് തോ​ണി​മ​റി​ഞ്ഞ് മൂ​ന്നു മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്ക്. പ​ള്ളി​ക്ക​ര മി​ഷ​ന്‍ കോ​ള​നി​യി​ലെ ത​ദേ​വൂ​സ് (40), വി​നോ​ദ് (30), ബി​ല്‍​ഗേ​ഷ് (40) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ള്ളി​ക്ക​ര മ​ഠം ക​ട​പ്പു​റ​ത്തെ പു​ഷ്പ​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​മ​ലോ​ത്ഭ​വ​മാ​ത എ​ന്ന തോ​ണി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പു​ല​ര്‍​ച്ചെ ക​ട​ലി​ല്‍ പോ​യി മീ​ന്‍​പി​ടി​ത്തം ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ തോ​ണി ക​ര​യ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​സ​മ​യ​ത്ത് തോ​ണി​യി​ല്‍ ആ​കെ 11 പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ര്‍ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു. ഏ​ക​ദേ​ശം മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി തോ​ണി ഉ​ട​മ അ​റി​യി​ച്ചു. വ​ല​ക​ളും ര​ണ്ടു യ​ന്ത്ര​ങ്ങ​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ച മീ​നു​ക​ളും ന​ഷ്ട​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രെ നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു.

പാ​ണ​ത്തൂ​ർ പ​ള്ളി​ക്കാ​ലി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി

പാ​ണ​ത്തൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ പാ​ണ​ത്തൂ​ർ പ​ള്ളി​ക്കാ​ലി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പ​ള്ളി​ക്കാ​ലി​ലെ ഓ​ട​യി​ൽ മ​ണ്ണ് നി​റ​ഞ്ഞ് വെ​ള്ളം പു​റ​ത്തേ​ക്ക് നേ​രാം​വ​ണ്ണം ഒ​ഴു​ക്കാ​ത്ത​താ​ണ് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റാ​ൻ കാ​ര​ണ​മാ​യ​ത്. പ​ള്ളി​ക്കാ​ലി​ലെ പ​ള്ളി​യാ​ൻ ഹ​മീ​ദി​ന്‍റെ മു​റ്റ​ത്തേ​ക്ക് ചെ​ളി വെ​ള്ളം കു​ത്തി​യൊ​ലി​ച്ചി​റ​ങ്ങി. വെ​ള്ളം വീ​ടു​ക​ളി​ലേ​ക്ക് ക​യ​റു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വീ​ട്ടു​കാ​ർ.

സ​മീ​പ​ത്തെ ചി​ല വീ​ടു​ക​ളി​ലും വെ​ള്ളം എ​ത്തി​യി​ട്ടു​ണ്ട്.​പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ലും ചെ​ളി​വെ​ള്ളം ഇ​റ​ങ്ങു​ന്നു​ണ്ട്. മ​ഴ​ക്കാ​ല​ത്തി​നു മു​മ്പ് പ്ര​ദേ​ശ​ത്തെ ഓ​ട വൃ​ത്തി​യാ​ക്കാ​ത്ത​താ​ണ് വെ​ള്ളം ക​ര​ക​വി​ഞ്ഞൊ​ഴു​കി വീ​ടു​ക​ളി​ലേ​ക്ക് ക​യ​റാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഓ​ട​ക​ളി​ലെ മ​ണ്ണ് വൃ​ത്തി​യാ​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ച്ചി​ല്ല എ​ന്നു​ള്ള ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.

Latest News

Corehub Up